ജില്ലയിലെ  കുട്ടനാട് താലൂക്കിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങൾ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ചൊവ്വാഴ്ചയും സന്ദർശിച്ചു. ഇന്നുമാത്രം 26ഓളം ക്യാമ്പുകളാണ് അദ്ദേഹം സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞത്. ് രണ്ടുദിവസമായി 71 ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ഉച്ചഭക്ഷണം ക്യാമ്പ് അംഗങ്ങൾക്കൊപ്പം കഴിച്ച് ഭക്ഷണത്തിന്റെ നിലവാരം വിലയിരുത്തി. കുട്ടനാട്ടിലെ ചില പ്രദേശങ്ങളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽ ചില വീഴ്ചകൾ വന്നിട്ടുണ്ടെന്നത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടുട്ടതിനെത്തുടർന്ന്  അടിയന്തിര നടപടി സ്വീകരിക്കാൻ കളക്ടർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. പച്ചക്കറി, കുടിവെള്ളം, ഗ്യാസ് തുടങ്ങിയവ ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിച്ച് നൽകുവാൻ തീരുമാനം എടുത്തതാണെന്ന് മന്ത്രി പറഞ്ഞു. എടത്വ, മുട്ടാർ, പുളിങ്കുന്ന് വെളിയനാട്, കാവാലം, നീലംപേരൂർ, തലവടി എന്നീ പഞ്ചായത്തുകളിലെ 26 ക്യാമ്പുകളിലാണ് മന്ത്രി നേരിട്ട് എത്തിയത്. ഇന്ന് (ജൂലൈ 25ന്) മന്ത്രി തോട്ടപ്പള്ളി, പുറക്കാട് തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിൽ സന്ദർശനം തുടരും.