19 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബർ 12) 80 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 6 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 74 പേർ, എന്നിവർ ഉൾപ്പെടും.19 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 2388 പരിശോധന നടത്തിയതിലാണ് 80 പേർക്ക് രോഗം സ്ഥിരീകരിച്ചത്.3.35 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 16 പേർ
ഷൊർണ്ണൂർ സ്വദേശികൾ 8 പേർ
ഒറ്റപ്പാലം സ്വദേശികൾ 7 പേർ
അകത്തേത്തറ, മലമ്പുഴസ്വദേശികൾ 4 പേർ വീതം
ആലത്തൂർ, അമ്പലപ്പാറ, ആനക്കര, വടകരപ്പതി സ്വദേശികൾ 3 പേർ വീതം
ചെർപ്പുളശ്ശേരി, എലപ്പുള്ളി,
കൊടുവായൂർ, കോട്ടോപ്പാടം, ഓങ്ങല്ലൂർ, പറളി സ്വദേശികൾ 2 പേർ വീതം
ചിറ്റൂർ-തത്തമംഗലം, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, മണ്ണൂർ,
നെന്മാറ, പട്ടാമ്പി, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, തെങ്കര, തിരുവേഗപ്പുറ, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 415 ആയി.