സംസ്ഥാന സബ് ജൂനിയര്‍ (ആണ്‍, പെണ്‍) കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ ഡിസംബര്‍ 16 ന് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവരും 55 കിലോഗ്രാം ഭാരവും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അന്നേദിവസം രാവിലെ എട്ടിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 0491 2505100.
