ആലപ്പുഴ: ജില്ലയില്‍ 83 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 3.87 ശതമാനമാണ്. 171 പേര്‍ രോഗമുക്തരായി. നിലവില്‍ 1373 പേര്‍ ചികിത്സയില്‍ കഴിയുന്നു.
