കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 230 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 161 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 36 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി -ആറ്, പുനലൂർ, പരവൂർ എന്നിവിടങ്ങളിൽ അഞ്ച് വീതവും കൊട്ടാരക്കര- ഒന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ ചവറ- 10, അഞ്ചൽ- ആറ്, ഇട്ടിവ, ഏരൂർ, കല്ലുവാതുക്കൽ, പത്തനാപുരം പ്രദേശങ്ങളിൽ അഞ്ച് വീതവും ശാസ്താംകോട്ട, ചിതറ, ഇളമാട്, ആദിച്ചനല്ലൂർ ഭാഗങ്ങളിൽ നാല് വീതവും കുന്നത്തൂർ, തഴവ, പന്മന, പവിത്രേശ്വരം എന്നിവിടങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.