തൃപ്പണിത്തുറ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാർക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും സ്‌റ്റൈപ്പന്റോടു കൂടിയും, ഓപ്പണ്‍ ,ഒബിസി വിഭാഗങ്ങള്‍ക്ക്‌ സ്‌റ്റൈപ്പന്റ് ഇല്ലാതെയുമാണ് പരിശീലനം. പി.എസ്.സി.യുടെ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 60 പേർക്കാണ് അവസരം. അവസാന തീയതി ഡിസംബർ 30. കൂട്ടതല്‍ വിവരങ്ങള്‍ക്ക്‌ 0484 – 27858659 , 9497780054, 9605030489 ഇമെയില്‍ teetpra.emp.lbr@kerala.gov.in.