കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വൈറ്റില നെല്ല്
ഗവേഷണ കേന്ദ്രത്തിൽ വിവിധ വിഷയങ്ങളില്‍ ഏകദിന പരിശീലന പരിപാടികള്‍
സംഘടിപ്പിക്കുന്നു. ഈ മാസം 16ന്
രാവിലെ 10 മണിക്ക് പച്ചക്കറി കൃഷി – മട്ടുപ്പാവിലും പറമ്പിലും അവയിലെ രോഗകീട നിയന്ത്രണം ജൈവ രീതിയില്‍ എന്ന വിഷയത്തിലും 23 ന് ശുദ്ധജല ഓരുജല മത്സ്യകൃഷി എന്ന വിഷയത്തിലും
30 ന് ടിഷ്യുക്കള്‍ച്ചര്‍ വാഴത്തൈയുടെ ദൃഡീകരണവും പരിചരണവും എന്ന വിഷയത്തിലുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2809963.
