കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള തൊഴിൽരഹിതരായ 18 നും 55 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അഞ്ചുവർഷ തിരിച്ചടവ് കാലാവധിയിൽ 6% പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. വായ്പക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നൽകണം. അപേക്ഷ ഫോമുകൾ www.kswdc.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ എറണാകുളം മേഖല ഓഫീസിൽ സമർപ്പിക്കണം. കൂടാതെ മൈക്രോഫിനാന്‍സ്‌ പദ്ധതിയില്‍ കുടുംബശ്രി സി.ഡി.എസ്‌ ന്‌ 3% -3.5% പലിശ നിരക്കില്‍ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസ്‌ ന്‌ കീഴിലുള്ള എസ്‌.എച്ച്‌.ജി കള്‍ക്ക്‌ 10 ലക്ഷം രൂപ വരേയും ഹരിത കര്‍മ്മ സേന/ശുചീകരണ തൊഴിലാളി യൂണിറ്റ്‌ എന്നിവയ്ക്ക്‌ 6 ലക്ഷം രൂപ വരേയും വായ്പ അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് :0484-2984932,9496015011.