ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ ജയില്‍ അന്തേവാസികളുടെ കൂട്ടായ്മയില്‍ നടത്തിയ കപ്പ കൃഷിയില്‍ മൂന്ന് ക്വിന്റല്‍ കപ്പ വിളവെടുത്തു. കപ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത നിര്‍വ്വഹിച്ചു. ജയില്‍ സൂപ്രണ്ട് കെ. വേണു, അസിസ്റ്റന്റ് സൂപ്രണ്ട് ബാബു, ഷണ്‍മുഖന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍,മൃദുല വി നായര്‍, സ്മിത കെ, ജിമ്മി ജോണ്‍സണ്‍, പുഷ്പരാജു, സുമോദ്, സന്തോഷ് കുമാര്‍ എം.വി, ധനരാജ്, സുര്‍ജിത്ത്, പ്രദീപ്, വിജയന്‍, ശ്രീജിത്ത്, ശശീന്ദ്രന്‍, വിപിന്‍, മധു എന്നിവര്‍ സംസാരിച്ചു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത ജയില്‍ എന്ന ആശയത്തിലൂടെ ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വിവിധയിനം പച്ചക്കറികളുടെ കൃഷി, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധേയമാണ്.