കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറൊയും കാലടി ആദി ശങ്കരാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് ടെക്നോളജി എൻഎസ്എസ് യൂണിറ്റും സംയുക്തമായി രണ്ടു ദ്വിദിന സംയോജിത ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. സ്വഛ് ഭാരത് അഭിയാൻ എന്ന വിഷയത്തെ കുറിച്ചും, കോവിഡ് പ്രതിരോധത്തെ കുറിച്ചും പ്രത്യേക ബോധ വൽകരണ പരിപാടിയും ഇന്ത്യൻ ഭരണഘടനയും അംബേദ്കറും എന്ന വിഷയത്തിൽ പ്രശ്നോത്തരിയും, കേന്ദ്ര സോംഗ് ആൻ്റ് ഡ്രാമാ കലാപരിപാടികളും സംഘടിപ്പിച്ചു.

കോളേജ് ആഡിറ്റോയത്തിൽ ഇന്ന് നടന്ന ചടങ്ങിൽ ശ്രീ.റോജി എം ജോൺ എം എൽ എ പരിപാടി ഉത്ഘാടനം ചെയ്തു. മാലിന്യം ഒരു പരിധി വരെ ഉറവിടത്തിൽ തന്നെ സംസ്കാരിക്കാനുള ഉത്തരവാദിത്വം നമ്മളോരുരുത്തർക്കു മുണ്ടെന്ന് എം എൽ എ ഓർമ്മിപ്പിച്ചു. പ്രശ്നോത്തരയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രഫ.സി.പി.ജയശങ്കർ, സിഇഒ, ആദിശങ്കരാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അദ്ധ്യക്ഷത വഹിച്ചു. പൊന്നു മോൻ.എൽ.സി, ഫീൽഡ് എക്സിബിഷൻ ഓഫീസർ ആമുഖ പ്രഭാഷണവും, ഡോ.സുരേഷ് കുമാർ വി., കോളേജ് പ്രിൻസിപ്പൽ സ്വാഗതവും, സിജോ ജോർജ്ജ്, പ്രോഗ്രം ഓഫീസർ നന്ദിയും പ്രകാശിപ്പിച്ചു.

പരിസ്ഥിതി മലിനീകരണത്തെ കുറിച്ചും ശുചിത്വത്തിൻ്റെ ആവശ്യകതയെ കുറിച്ചും ശുചിത്വമിഷൻ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ ആർ.വേണുഗോപാൽ വിശദീകരിച്ചു. കോവിഡാനന്തര ജീവതത്തെ കുറിച്ചും ഇപ്പോഴത്തെ കോവിഡ് സ്ഥിതിവിശേഷത്തെ കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ ക്ലാസ്സെടുത്തു