അങ്കമാലി വില്ലേജുമായി ബന്ധപ്പെട്ട് 2019 മുതൽ സമർപ്പിച്ച ഫെയർ വാല്യൂ അപ്പീലുകളിൽ തീർപ്പാക്കാത്തതും അന്വേഷണ റിപ്പോർട്ടുകൾ പൂർത്തിയായതുമായ കേസുകളുടെ ഹിയറിങ്ങ് അദാലത്ത്‌ ജില്ലാ കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ നടത്തുന്നു. ഡിസംബർ 17 ന് രാവിലെ 9.30 മുതൽ 1.30 വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ ചാലക്കുടി എം പി ബെന്നി ബഹന്നാൻ , അങ്കമാലി എം എൽ എ റോജി എം ജോൺ ,അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു എന്നിവരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക.
അദാലത്തിൽ കളക്ടർ നേരിട്ട് ഹിയറിങ്ങ് നടത്തും. ഫോർട്ട്‌ കൊച്ചി സബ് കളക്ടർ വിഷ്ണുരാജ്, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ സുനിലാൽ പി ബി എന്നിവർ നേതൃത്വം നൽകുന്ന ആദാലത്തിൽ നൂറോളം അപ്പീലുകൾ തീർപ്പാക്കാനാകും.
കളക്ടറേറ്റ്, ഫോർട്ട്‌ കൊച്ചി റവന്യു ഡിവിഷണൽ ഓഫീസ്, ആലുവ താലൂക്ക് ഓഫീസ്, അങ്കമാലി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ഇരുപതോളം ജീവനക്കാരെ അദാലത്ത്‌ ഡ്യൂട്ടിക്കായി നിയോഗിച്ചു.