ജില്ലയില്‍ ബുധനാഴ്ച്ച 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 633 പേര്‍ രോഗമുക്തി നേടി.സമ്പര്‍ക്കം വഴി 256 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 46 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍
കരുനാഗപ്പള്ളി -18, പരവൂർ – 13
കൊട്ടാരക്കര-അഞ്ച്, പുനലൂർ- രണ്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കൽ -13, പൂതക്കുളം തഴവ എന്നിവിടങ്ങളിൽ ഒൻപത് വീതവും പത്തനാപുരം -എട്ട്, തലവൂർ,കടയ്ക്കൽ, അഞ്ചൽ മേഖലകളിൽ ഏഴ് വീതവും ശാസ്താംകോട്ട, കുന്നത്തൂർ പ്രദേശങ്ങളിൽ ആറ് വീതവും ചിറക്കര, ചാത്തന്നൂർ,ഇളമാട് എന്നിവിടങ്ങളിൽ അഞ്ചു വീതവും ചിതറ, കുണ്ടറ, ഏരൂർ, എഴുകോൺ, ഇളമ്പള്ളൂർ ഭാഗങ്ങളിൽ നാലു വീതവും ശൂരനാട് തെക്ക്, മയ്യനാട്, പെരിനാട്,പന്മന, നെടുമ്പന, ചവറ, കുളക്കട, കരീപ്ര, കരവാളൂർ, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.