ഫോർട്ടു കൊച്ചി സബ് കളക്ടറുടെ കാര്യാലയത്തിൽ ഫോറം നമ്പർ ആറിലുള്ള അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്ന തിനായി ജനുവരി ആറിന് അദാലത്ത് നടത്തും. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് 2019 ൽ തീർപ്പ് കൽപ്പിക്കുവാൻ ബാക്കി നിൽക്കുന്ന അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. അദാലത്തിൽ പങ്കെടുക്കുന്നതിനായി നിശ്ചിത മാതൃകയിൽ 2019 ലെ ഫയൽ നമ്പർ സഹിതം അപേക്ഷകൾ ഡിസംബർ 24 വരെ നേരിട്ട് സമർപ്പിക്കാം.