കൊച്ചി : വൈപ്പിന്‍ മേഖലയിലെ പ്രധാന കൃഷിയായ പൊക്കാളി നെല്ക്കൃഷിയിലും മത്സ്യക്കൃഷിയിലും കാലോചിതവും സാങ്കേതികവും പ്രകൃതിവ്യതിയാനങ്ങള്‍ ക്കനുസൃതവുമായ മാറ്റങ്ങള്‍ വരുത്തി, വൈപ്പിനിലെ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനായി നടപ്പിലാക്കുന്ന വൈപ്പിന്‍ കാര്‍ഷിക നവോത്ഥാന പദ്ധതിക്ക് വെള്ളിയാഴ്ച (17.12.2021) തുടക്കം കുറിക്കുന്നു. എടവനക്കാട് ഐലന്റ് കോട്ടേജില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക നവോത്ഥാന സെമിനാറിലൂടെ പദ്ധതിക്ക് തുടക്കം കുറിക്കും. സെമിനാറിന്റെ ഉദ്ഘാടനം വൈപ്പിന്‍ എം.എല്‍.എ കെ.എന്‍.ഉണ്ണിക്കൃഷ്ണന് നിര്‍വ്വഹിക്കും. ഫിഷറീസ് കോളേജ് മുന്‍ ഡീന്‍ ഡോ.കെ.എസ്.പുരുഷന് മുഖ്യാതിഥിയായിരിക്കും. കര്‍ഷകരും മത്സ്യത്തൊഴിലാളികളും, ജനപ്രതിനിധികളും, സാങ്കേതിക വിദഗ്ദ്ധരും സെമിനാറിന്റെ ഭാഗമാകും.
പൊക്കാളി പാടത്തെ നെല്്ക്കൃഷിയെയും മത്സ്യക്കൃഷിയെയും സ്വയം പര്യാപ്തമാക്കാന്‍ ആവിഷ്കരിക്കുന്ന പദ്ധതി, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നെല്‍കര്‍ഷകര്‍ക്കും മത്സ്യക്കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളിക്കള്ക്കും ഗുണകരമാകുന്ന തരത്തില്‍ വൈപ്പിനിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നു.
