81 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബർ 16) 128 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 9 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 119 പേർ, എന്നിവർ ഉൾപ്പെടും.81 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2892 പരിശോധന നടത്തിയതിലാണ് 128 പേർക്ക് രോഗം സ്ഥിരീകരിച്ചത്.3.66 ശതമാനമാണ് വ്യാഴാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 26 പേർ

ഒറ്റപ്പാലം സ്വദേശികൾ 10 പേർ

ഷൊർണ്ണൂർ സ്വദേശികൾ 7 പേർ

പട്ടിത്തറ, വാണിയംകുളം സ്വദേശികൾ 5 പേർ വീതം

ലക്കിടി പേരൂർ, പറളി, തിരുമിറ്റക്കോട്
സ്വദേശികൾ 4 പേർ വീതം

കൊപ്പം, വടക്കഞ്ചേരി സ്വദേശികൾ 3 പേർ വീതം

അഗളി, അകത്തേത്തറ, ആനക്കര, എലപ്പുള്ളി, കണ്ണാടി, കൊല്ലങ്കോട്, കുത്തനൂർ, നെല്ലായ,പട്ടാമ്പി, പുതുപ്പരിയാരം തരൂർ, തൃത്താല സ്വദേശികൾ 2 പേർ വീതം

അലനല്ലൂർ,ആലത്തൂർ,അമ്പലപ്പാറ,അയിലൂർ, ചിറ്റൂർ-തത്തമംഗലം, കടമ്പഴിപ്പുറം, കേരളശ്ശേരി, കൊടുമ്പ്, കൊടുവായൂർ, കോട്ടായി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, കുഴൽ മന്നം, മലമ്പുഴ, മാത്തൂർ, മുണ്ടൂർ, നാഗലശ്ശേരി, നെന്മാറ, ഓങ്ങല്ലൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പിരായിരി, പുതൂർ, പുതുശ്ശേരി, പുതുക്കോട്, ഷോളയൂർ, , തേങ്കുറിശ്ശി, തിരുവേഗപ്പുറ, തൃക്കടീരി, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 586 ആയി.