ജില്ലയിലെ ആദിവാസി മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് അടിയന്തിരമായി പരിഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ട്രൈബല്‍ അവലോകന യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം. ജില്ലയിലെ അടിച്ചുതൊട്ടി ഊരില്‍ പനി ബാധിച്ച് സ്ത്രീ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് എല്ലാ ട്രൈബല്‍ മേഖലയിലും ആരോഗ്യ സുരക്ഷ കര്‍ശനമായും നടപ്പാക്കാനും ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പുദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ട്രൈബല്‍ മേഖലയില്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പു വരുത്താന്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കണം. റോഡ്, ആബുലന്‍സ് സംവിധാനങ്ങള്‍ മികച്ച രീതിയില്‍ ഇല്ലെങ്കില്‍ ആരോഗ്യവിഭാഗം ശ്രദ്ധയില്‍പ്പെടുത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. മദ്യം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കണമെന്നും ചില സ്ഥലങ്ങളില്‍ ഞായറാഴ്ചകളിലും ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ സന്നദ്ധരാകണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഊരുകളില്‍ പോഷകാഹാരം വിതരണം ചെയ്യുന്നതിനായി പഞ്ചായത്തുകള്‍ തയ്യാറാകണമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. ഡിഎംഒ ഇന്‍ ചാര്‍ജ്ജ് ഡോ. ബേബി ലക്ഷ്മി, പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീന, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ ഇ.ആര്‍.സതീശന്‍, ഡേ. നവനീത്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സ്ഥിരംസമിതി അധ്യക്ഷډാര്‍, മറ്റ് ജനപ്രതിനിധികള്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
