71 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബർ 17) 92 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 6 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 85 പേർ, വിദേശ രാജ്യത്ത് നിന്നും വന്ന ഒരാൾ
എന്നിവർ ഉൾപ്പെടും. 71 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 2520 പരിശോധന നടത്തിയതിലാണ് 92 പേർക്ക് രോഗം സ്ഥിരീകരിച്ചത്.3.65 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 14 പേർ
ഷൊർണ്ണൂർ സ്വദേശികൾ 7 പേർ
നെന്മാറ സ്വദേശികൾ 6 പേർ
ഒറ്റപ്പാലം സ്വദേശികൾ 5 പേർ
അമ്പലപ്പാറ, പറളി
സ്വദേശികൾ 4 പേർ വീതം
അഗളി, എലപ്പുള്ളി,
ലക്കിടി പേരൂർ, പട്ടാമ്പി, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ 3 പേർ വീതം
ചിറ്റൂർ-തത്തമംഗലം, എരിമയൂർ, കുഴൽമന്നം,
പട്ടിത്തറ, തൃത്താല സ്വദേശികൾ 2 പേർ വീതം
അകത്തേത്തറ, അലനല്ലൂർ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി,
കണ്ണമ്പ്ര, കപ്പൂർ, കരിമ്പുഴ, കാവശ്ശേരി, കൊടുവായൂർ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, മലമ്പുഴ, മുതുതല, നല്ലേപ്പിള്ളി, പെരുമാട്ടി, പിരായിരി, പുതൂർ, ഷോളയൂർ, തച്ചനാട്ടുകര, തിരുമിറ്റക്കോട്, തൃക്കടീരി,
വടകരപ്പതി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം *628* ആയി.