വൈവിധ്യവല്‍ക്കരണത്തിലൂടെയും മൂല്യവര്‍ദ്ധനവിലൂടെയും കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കരകൗശല വികസന കോര്‍പ്പറേഷന്‍ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റിനറി ഹാളില്‍ നടത്തുന്ന ‘ക്യാന്‍വാസ് 21’ ചിത്ര പ്രദര്‍ശനവും വില്‍പ്പനയും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ വിപണി കണ്ടെത്തുവാന്‍ കോര്‍പ്പറേഷന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ എല്ലാ ജീവനക്കാരും ഉപഭോക്താക്കളോട് നല്ല രീതിയില്‍ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. രാമഭ്രദന്‍, മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ചിത്ര പ്രദര്‍ശനം ജനുവരി രണ്ടിന് അവസാനിക്കും.