എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിൽ കേരകൃഷി വികസനത്തിന്റെ വിതരണോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ കർഷകനായ ദേവസ്സി വെങ്ങണത്തിന് തൈകളും ജൈവവളവും നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ചേന്ദമംഗലം കൃഷിഭവൻ ജനകീയാസൂത്രണം 2021-22 പദ്ധതിയുടെ ഭാഗമായാണ് കേരകൃഷി വികസനം നടപ്പാക്കുന്നത്. പദ്ധതിയിലൂടെ ഡി×ടി സങ്കരയിനം തെങ്ങിൻ തൈകളും ജൈവവളവും 75% സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്തു വരുന്നു.
ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ ഷിപ്പി സെബാസ്റ്റ്യൻ, പ്രേംജി കെ.ആർ, പഞ്ചായത്ത് അംഗങ്ങളായ ഫസൽ റഹ്‌മാൻ, മണി വി.എം, ശ്രീദേവി സുരേഷ്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ലാലി വി.ടി, കൃഷി ഓഫീസർ ആതിര പി.സി, കൃഷി അസിസ്റ്റൻ്റുമാരായ സിജി എ.ജെ, ആഷിക ഷെറിൻ, ഇക്കോ ഷോപ്പ് ഫെസിലിറ്റേറ്റർ നീതു വിനീത്, അമ്പിളി ടി.ബി എന്നിവർ പങ്കെടുത്തു.