കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ റീജിനല്‍ സെന്റര്‍, ഇടപ്പള്ളിയില്‍ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ) യോഗ്യത ഡിഗ്രി പാസ്സ് (ഒരു വര്‍ഷം). ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് (ഡി.സി.എ) യോഗ്യത പ്ലസ് ടു പാസ്സ് (ആറ് മാസം) ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ.) യോഗ്യത എസ്.എസ്.എല്‍.സി പാസ്സ് (ഒരു വര്‍ഷം). ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ഡി.സി.എഫ്.എ) യോഗ്യത പ്ലസ് ടു പാസ്സ് (ആറ് മാസം).എസ്.സി / എസ്.റ്റി / ഒ.ഇ.സി കുട്ടികള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. താല്‍പര്യമുള്ള അപേക്ഷകര്‍ ഐ.എച്ച്.ആര്‍.ഡിയുടെ റീജിനല്‍ സെന്റര്‍, ഇടപ്പള്ളിയില്‍ ഡിസംബര്‍ 31 നുമുമ്പായി അപേക്ഷ സമര്‍പ്പിക്കുക. (ഫോണ്‍ 0484 2337838).