കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓ ആര്‍ സി) പദ്ധതിയുടെ ഭാഗമായി ജീവിത നൈപുണ്യ വികസന ത്രിദിന പരിശീലന സ്മാര്‍ട്ട് ഐ ക്യാമ്പി ന് തുടക്കം കുറിച്ചു. എടക്കാട്ടുവയല്‍ തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോമിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത ടീച്ചര്‍, എടക്കാട്ടുവയല്‍ മൂന്നാം വര്‍ഡ് മെമ്പര്‍ ബാലു ടി എ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിനി കെ എസ് എന്നിവര്‍ പ്രസംഗിച്ചു. ട്രെയ്‌നര്‍മാരായ സാം സണ്ണി, ജിജി വര്‍ഗ്ഗീസ്, ശരത് ടി ആര്‍, എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഓ ആര്‍ സി പ്രൊജക്ട് അസിസ്റ്റന്റ് സെബി ജോസ്, സൈക്കോളജിസ്റ്റ് കുമാരി റിഞ്ചു ജോയി എന്നിവര്‍ ആണ് ക്യാമ്പിന് നേത്യത്വം നല്‍കിയത്. ഡിസംബര്‍ 19 ന് ക്യാമ്പ് സമാപിക്കും.
