കൊച്ചി: ഐ എച്ച് ആര്‍ ഡി എറണാകുളം റീജിയണല്‍ സെന്റര്‍ മേല്‍നോട്ടം വഹിക്കുന്ന വിവിധ പ്രൊജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍സ് : ഗവ.അംഗീകൃത മൂന്നു വര്‍ഷത്തെ ഫുള്‍ ടൈം റെഗുലര്‍ ഡിപ്ലോമ (ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് / എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ്)
ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ്/ ഡാറ്റ എന്‍ട്രി ഓപ്പറേഷന്‍ / തത്തുല്യ യോഗ്യത അഭിലഷണീയ യോഗ്യത: രണ്ടു വര്‍ഷത്തില്‍ കുറയാതെയുള്ള വേര്‍ഡ് പ്രോസസ്സിംഗ്/ ഡാറ്റ എന്‍ട്രി ഓപ്പറേഷന്‍/ ഐ സി ടി ഉപകരണങ്ങള്‍ കൈകാര്യം ചെയ്തുള്ള പ്രവൃത്തി പരിചയം. കയ്യില്‍ ലഭിക്കുന്ന ശമ്പള തുക 13,000 രൂപ, എല്ലാ ആനുകൂല്യങ്ങളടക്കം ലഭിക്കുന്ന ശമ്പള തുക 16,640 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ apply4ecourtproject@gmail.com മെയില്‍ ഐഡി യില്‍ ഡിസംബര്‍ മാസം 24 നു മുമ്പ് അയക്കണം. അതിനു മറുപടിയായി ഓണ്‍ലൈനായി നടത്തുന്ന ഇന്റര്‍വ്യൂന്റെ വിശദ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ihrdrcekm.kerala.gov.in
ഫോണ്‍ 0484 2957838, 0484 2337838.