കൊച്ചി: ക്ഷീര വികസന വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ (തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്, കൊല്ലം ജില്ലയിലെ ഇട്ടിവ, കരീപ്ര, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം, എറണാകുളം ജില്ലയിലെ കോട്ടുവളളി, കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, വേളം, കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടിടം, പെരളശേരി) നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക് ക്ഷീരശ്രീ പോര്‍ട്ടല്‍ ksheerasree.kerala.gov.in സന്ദര്‍ശിച്ച് ഡിസംബര്‍ 18 വരെ അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി ഡിസംബര്‍ 24 വരെ ദീര്‍ഘിപ്പിച്ചു.