ദ്രവമാലിന്യ പരിപാലന പദ്ധതികളുടെ കരട് രൂപീകരണത്തിനായി വിദഗ്ദ്ധരെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് ദ്വിദിന ശില്‍പ്പശാലയ്ക്ക് തൃശൂര്‍ കിലയില്‍ തുടക്കമായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ പി.ഡി ഫിലിപ്പ് സ്വാഗതമാശംസിച്ചു. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ എന്നിവര്‍ മാതൃകകളെ കുറിച്ച് സംസാരിച്ചു. ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, കേരള വാട്ടര്‍ അതോറിറ്റി, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, സ്റ്റേറ്റ് മിഷന്‍ മാനേജ്മെന്റ് യൂണിറ്റ് – അമൃത് എന്നിവര്‍ ദ്രവമാലിന്യ സംസ്‌കരണ ത്തിലെ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നയിച്ചു.