ലോക്ക്ഡൗണ്‍ സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഏറ്റെടുത്തിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ കാലാവധി പിഴകൂടാതെ ആറുമാസം നീട്ടിനല്‍കിയ ഉത്തരവിന്റെ ആനുകൂല്യം വികസന അതോറിറ്റികള്‍ക്കും ബാധകമാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
കോവിഡ് വ്യാപനം മൂലം ലോക്ഡൗണ്‍ നിലനിന്നിരുന്ന സമയത്ത് കരാറുകാര്‍ക്ക് പ്രവര്‍ത്തി സ്ഥലത്തേക്ക് തൊഴിലാളികളെ എത്തിക്കാനും ചരക്കുകള്‍ കൊണ്ടുവരാനും സാധിക്കാതിരുന്നതിനാല്‍ പല നിര്‍മാണപ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ കാലാവധി ആറുമാസം നീട്ടിനല്‍കുകയായിരുന്നു. ഇതിന്റെ ആനൂകൂല്യമാണ് ഇപ്പോള്‍ വികസന അതോറിറ്റികള്‍ക്കും ബാധകമാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.