ജില്ലയിൽ ഇന്ന് 680 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 670
• ഉറവിടമറിയാത്തവർ- 7
• ആരോഗ്യ പ്രവർത്തകർ – 2
• ഇന്ന് 760 പേർ രോഗ മുക്തി നേടി.
• ഇന്ന് 772 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2110 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 19211 ആണ്.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5391 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 8892 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.65 (TPR) ആണ്.
. ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 17520 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1614 ആദ്യ ഡോസും, 15906 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 16925 ഡോസും, 582 ഡോസ് കോവാക്സിനും,13 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
5331465 ഡോസ് വാക്സിനാണ് നൽകിയത്. 3020496 ആദ്യ ഡോസ് വാക്സിനും, 2310969 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4783568 ഡോസ് കോവിഷീൽഡും, 531743 ഡോസ് കോവാക്സിനും, 16154 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
.ഇന്ന് 480 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 366 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 897 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.