എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ബിരുദത്തോടൊപ്പം അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഇന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുമാണ് യോഗ്യത (എ. സി എസ്). നിലവില്‍ ലിസ്റ്റഡ് കമ്പനിയില്‍ കമ്പനി സെക്രട്ടറിയായി പതിവായി ജോലി ചെയ്യുന്നവരായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് 01.11.2021 ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ നേടിയ ശേഷമുള്ള 16 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. നൂറുകോടി ഷെയര്‍ ക്യാപിറ്റലുള്ള ലിസ്റ്റഡ് കമ്പനിയില്‍ ഏഴുവര്‍ഷം കമ്പനി സെക്രട്ടറിയായുള്ള പ്രവര്‍ത്തിപരിചയം വേണം.
സി.എ/ ഐ.സി.ഡബ്ലിയു.എ/ നിയമബിരുദം/ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം/ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണ ലഭിക്കും.
വളം/രാസവസ്തു /പെട്രോകെമിക്കല്‍ കമ്പനികളിലുള്ള പ്രവര്‍ത്തിപരിചയം അഭിലഷണീയം.
കരാറടിസ്ഥാനത്തിലോ കണ്‍സള്‍ട്ടന്‍സിയിലോ ചെയ്തിട്ടുള്ള ജോലി പ്രവൃത്തിപരിചയമായി കണക്കാക്കില്ല. രാജിവെച്ചവര്‍ / സ്വമേധയാ വിരമിച്ചവര്‍ (വോളണ്ടറി റിട്ടയര്‍മെന്റ്) /എഫ്.എ. സി. ടി യില്‍ നിന്ന് പിരിച്ചുവിട്ടവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാനാവില്ല. ശബള സ്‌കെയില്‍: 36,600 – 62,000. പ്രായം: 01.11.2021 ന് 52 വയസ്സിന് മുകളില്‍ ആകരുത്. പി.ഡബ്ല്യു.ബി.ഡി ചട്ടങ്ങള്‍ പ്രകാരം പി.ഡബ്ല്യു.ബി.ഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇളവ് വരുത്തിയ ഉയര്‍ന്ന പ്രായപരിധി 56 വയസ്സാണ്. എസ്.സി/ എസ്.ടി/ ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് വയസ്സിലോ പ്രവര്‍ത്തി പരിചയത്തിലോ ഇളവ് ലഭിക്കില്ല.
ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 22ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.