29 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഡിസംബർ 20) 73 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 7 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 65 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ
എന്നിവർ ഉൾപ്പെടും.29 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 2029 പരിശോധന നടത്തിയതിലാണ് 73 പേർക്ക് രോഗം സ്ഥിരീകരിച്ചത്.3.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 20 പേർ
കപ്പൂർ, ഒറ്റപ്പാലം സ്വദേശികൾ 5 പേർ
ഓങ്ങല്ലൂർ സ്വദേശികൾ 4 പേർ
അകത്തേത്തറ, ലക്കിടിപേരൂർ, പരുതൂർ, പുതുശ്ശേരി സ്വദേശികൾ 3 പേർ വീതം
ചെർപ്പുളശ്ശേരി, മുതുതല, വടക്കഞ്ചേരി സ്വദേശികൾ 2 പേർ വീതം
അലനല്ലൂർ, ആലത്തൂർ, ആനക്കര, ചാലിശ്ശേരി, ചിറ്റൂർ തത്തമംഗലം, കടമ്പഴിപ്പുറം, കരിമ്പുഴ, കൊടുമ്പ്, കൊല്ലങ്കോട്, കോങ്ങാട്, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മങ്കര, നാഗലശ്ശേരി,
പട്ടിത്തറ, പിരായിരി, പുതുപ്പരിയാരം,
ഷൊർണ്ണൂർ, വടകരപ്പതി, വാണിയംകുളം, വെള്ളിനേഴി
സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം     737 ആയി.