ടി ആർ നായർ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു

വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെറുതുരുത്തി സെന്ററിൽ പ്രവർത്തനം ആരംഭിച്ച ടി ആർ നായർ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. വയോജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണവും നടത്തി.വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെയ്ക്ക് അബ്ദുൾ കാദർ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പിനിർമ്മല ദേവി, മുൻ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ അംഗം സാബിറ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.