എസ്ആര്‍വി സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള കൊച്ചി മെട്രോ സ്റ്റുഡന്റ്‌സ് കണ്‍സെഷന്‍ പാസ് കെ.എം.ആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു. എസ്.ആര്‍.വി സ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ അക്കാഡമിക് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ കണ്‍സഷന്‍ പാസിന്റെ ഒരുമാസത്തേക്കുള്ള കാര്‍ഡാണ് വിതരണം ചെയ്തത്. ഈ കാര്‍ഡ് ഉപയോഗിച്ച് കുട്ടികള്‍ക്ക് ഒരുമാസം 60 യാത്രകള്‍ ചെയ്യാം. കെ.എം.ആര്‍.എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എച്ച്.ആര്‍ ജനറല്‍ മാനേജര്‍ മിനി ഛബ്ര, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പര്‍ദീപ് കുമാര്‍എസ്.ആര്‍.വി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രാധിക, ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളായ ഡോ.എ.കെ സഭാപതി, പ്രൊഫ.ബി.ആര്‍.അജിത്, എം.പി ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
