കോവിഡ് പ്രതിസന്ധിയിലും കാലാവസ്ഥ വ്യതിയാനത്തിലും സംസ്ഥാനത്തിന് പാൽ ഉൽപാദനത്തിൽ മുന്നിൽ എത്താനായെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല മണ്ണുത്തി ക്യാമ്പസ്സിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീരോൽപാദനം വർധിപ്പിക്കുന്നതിനും ഈ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു.

വർഗീസ് കുര്യൻ പ്രതിമ അനാച്ഛാദനം, ത്രിവേണി സങ്കരകോഴിയിന സമർപ്പണ ഉദ്ഘാടം എന്നിവ മന്ത്രി നിർവഹിച്ചു. ക്ഷീര വികസന രംഗത്ത് സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കാനായെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. അതിനൂതന ലൈബ്രറി സമുച്ചയത്തിന്റെയും അതിഥി മന്ദിരത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.ട്രെയിനികൾക്കായുള്ള ഹോസ്റ്റൽ ഉദ്ഘാടനം എംഎൽഎ ഒ ആർ കേളു, ഹൈടെക് ആട് പ്രജനന യൂണിറ്റിന്റെ ഉദ്ഘാടനം എംഎൽഎ വാഴൂർ സോമൻ എന്നിവർ നിർവഹിച്ചു.

സർവകലാശാല റിസർച്ച് റിപ്പോർട്ട് കെ വി എ എസ് യു അക്കാദമിക്സ് ആന്റ് റിസർച്ച് ഡയറക്ടർ പ്രൊഫ. ഡോ.എൻ അശോക് പ്രകാശനം ചെയ്തു. സർവകലാശാല റിസർച്ച് ഹൈലൈറ്റ്സ് കെ വി എ എസ് യു എന്റർപ്രണർഷിപ്പ് ഡയറക്ടർ പ്രൊഫ.എം കെ നാരായണൻ പ്രകാശനം നിർവ്വഹിച്ചു.

കെ വി എ എസ് യു വൈസ് ചാൻസലർ പ്രൊഫ. ഡോ എം ആർ ശശീന്ദ്രനാഥ്, രജിസ്ട്രാർ പി സുധീർ ബാബു, ഐഡി എ സൗത്ത് സോൺ വൈസ് ചെയർമാൻ ഡോ.പി ഐ ഗീവർഗ്ഗീസ്, മണ്ണുത്തി വെറ്ററിനറി കോളേജ് ഡീൻ ഡോ.സി ലത,സർവകലാശാല ബോർഡ് അംഗങ്ങൾ, സർവകലാശാല മാനേജ്മെന്റ് കൗൺസിൽ അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ തുടങ്ങിയവർ മണ്ണുത്തി വെറ്ററിനറി കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.