ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കൊടകര ബ്ലോക്ക് പഞ്ചായത്തും തൊഴിൽ വകുപ്പും സംയുക്തമായി  ഇ-ശ്രം പദ്ധതി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എം എൽ എ കെ കെ രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ  സരിത രാജേഷ് മുഖ്യ അതിഥിയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ് സ്വാഗതം പറഞ്ഞു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. ആൾജോ പുളിക്കൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ അസൈൻ, 15-ാം വാർഡ് മെമ്പർ വി പി സജീവൻ ആശംസകൾ അറിയിച്ചു. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ  പി ആർ അജയഘോഷ് നന്ദി പറഞ്ഞു. തൃശൂർ ജില്ലാ ലേബർ ഓഫീസർ ജോവിൻ  എം എം ഇ-ശ്രം പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചു.