തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിലാണ് വായ്പ അനുവദിക്കുക.

ആറ് ശതമാനമാണ് പലിശ നിരക്ക്. അപേക്ഷ ഫോം www.ksdw.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫീസില്‍ നേരിട്ടോ തപാലായോ അയക്കണമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. വിലാസം-മേഖല മാനേജര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടക്കുളങ്ങര പി.ഒ, തിരുവന്തപുരം-695023. ഫോണ്‍-0471 2328257, 949601500.