ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24 ന് രാവിലെ 10 ന് പ്രത്യേക അദാലത്ത് നടക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും അഭിഭാഷകരുടെയും സഹകരണത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ കോടതി ഹാളില്‍ എത്തണമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0491 2955156.