കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ പാര്‍ക്കിങ് ഏരിയ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ അംഗീകൃത കരാറുക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 24 ന് രാവിലെ 11 വരെ കാഞ്ഞിരപ്പുഴ എക്‌സി. എന്‍ജിനീയറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. അന്നേദിവസം 11.30 ന് തുറക്കും. ഫോണ്‍: 04924 238110.

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് പോളിടെക്‌നിക് കോളെജില്‍ ബുക്ക് ബാങ്ക് സ്‌കീമിന്റെ ഭാഗമായി പുസ്തകങ്ങള്‍ വാങ്ങിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും വിതരണവ്യവസ്ഥകളും www.iptgptc.ac.in ല്‍ ലഭിക്കും. ക്വട്ടേഷനുകള്‍ ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍: 0466 2220450.