കോട്ടയം: ജില്ലാ ജയിലിൽ നടന്ന ക്ഷേമദിനാഘോഷ സമാപന സമ്മേളനം മദ്ധ്യമേഖല ഡി.ഐ.ജി. സാം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കേരള ജയിൽ വകുപ്പ്, സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന അന്തേവാസികളുടെ മാനസിക ഉല്ലാസവും മനഃ പരിവർത്തനവും ലക്ഷ്യമാക്കി തടവുകാരുടെ ക്ഷേമപദ്ധതിയുടെ ഭാഗമായിട്ടാണ് ജയിൽ ക്ഷേമദിനാഘോഷം നടത്തുന്നത്.

ചടങ്ങിൽ ജയിൽ അന്തേവാസികൾക്കായി സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ വാർഡ് അംഗം റീബ വർക്കി അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കോട്ടയം പ്രദീപ് മുഖ്യാതിഥിയായി. റീജണൽ വെൽഫെയർ ഓഫീസർ ഇൻചാർജ്ജ് ഒ.ജെ. തോമസ് ജയിൽദിന സന്ദേശം നൽകി.

ജില്ലാ പ്രൊബേഷൻ ഓഫീസർ ടി.ഡി ജോർജുകുട്ടി, പാലാ സബ് ജയിൽ സൂപ്രണ്ട് സി. ഷാജി, ജില്ലാ ജയിൽ സൂപ്രണ്ട് പി.ജെ സലീം,പൊൻകുന്നം സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. കോട്ടയം കെ.എം.സി. ഓർക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു.