കേന്ദ്ര വന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം (ENVIS HUB) ഹരിത നൈപുണ്യ വകസനത്തിനു സൗജന്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു.

ശാസ്ത്ര വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ നിര്‍മ്മാണവും വര്‍ഗ്ഗീകരണവും (പാരാ-ടാക്സോണമി), പരിസ്ഥിതി സൗഹൃദ ഭക്ഷ്യ പരിശോധന പരിശീലനം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കും. 12-ാം തരം വിജയിച്ചവര്‍ക്ക് ജൈവ വൈവിധ്യ സംരക്ഷണം, മുളയുടെ പ്രചരണവും പരിപാലനവും എന്നീ വിഷയങ്ങളിലും 10-ാം തരം വിജയിച്ചവര്‍ക്ക് ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനം എന്ന വിഷയത്തിലും പരിശീലനം ലഭിക്കും. മുള കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനത്തിനു വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പരിശീലനകാലയളവില്‍ താമസസൗകര്യവും, ഭക്ഷണവും സൗജന്യമായി നല്‍കും. താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.gsdp-envis.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kerenvis.nic.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, envkerala@gmail.com എന്ന ഇ-മെയിലിലോ, 0471-2548210 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20.