നവകേരള സൃഷ്ടിക്ക് വേണ്ട നിര്‍വഹണ മികവ് കാഴ്ച വയ്ക്കുന്നതിനും പുതിയ കാലത്തിന്റെ ഭരണപരമായ വെല്ലുവിളികള്‍ സമര്‍ത്ഥമായി ഏറ്റെടുക്കുന്നതിനുമായി നിലവില്‍വന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ (കെ.എ.എസ്) ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് രാവിലെ 11ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ബാര്‍ട്ടണ്‍ഹില്‍ കാമ്പസില്‍ നിര്‍വ്വഹിക്കും. റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി, വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം എന്നിവര്‍ പങ്കെടുക്കും.
