എറണാകുളം: കോട്ടുവള്ളി കൃഷിഭവൻ്റെ ക്രിസ്തുമസ് പുതുവത്സര വിപണി ജനുവരി 1 വരെ നടക്കും. ഡിസംബർ 23ന് ആരംഭിച്ച വിപണി കൃഷിഭവനിലാണ് നടക്കുന്നത്. വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിച്ചു.

കോട്ടുവള്ളിയിലെ കർഷകർ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികൾ, കിഴങ്ങുവർഗ്ഗ വിളകൾ, കൂനമ്മാവിലെ കുട്ടികൾ കൃഷി ചെയ്ത പൊക്കാളി അരി, തവിട് കളയാത്ത പൊക്കാളി അവൽ, കൂനമ്മാവ് ഫാർമേഴ്സ് ഇൻ്റസ്റ്റിംഗ് ഗ്രൂപ്പ് തയാറാക്കിയ ക്രിസ്മസ് കേക്ക്, വൈൻ, ഗ്രേപ്സ് സ്ക്വാഷ്, മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ വിപണനമേളയിൽ ലഭ്യമാണ്.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജാ വിജു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ്, കൃഷി അസിസ്റ്റൻ്റുമാരായ എസ്.കെ ഷിനു, ലീമ ആൻ്റണി, കാർഷിക വികസന സമിതി അംഗങ്ങളായ സോമസുന്ദരൻ, കെ.ജി രാജീവ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: കോട്ടുവള്ളി കൃഷിഭവൻ്റെ ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിക്കുന്നു