ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പ് മല്‍സരം ആരംഭിച്ചു.. ഒന്നാം സമ്മാനം നേടുന്നയാളിന് ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം. രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് ആറു മാസവും മൂന്നാം സമ്മാനം ലഭിക്കുന്നയാളിന് മൂന്നുമാസവും സൗജന്യമായി യാത്രചെയ്യാം.

ഡിസംബര്‍ 24, 25, 31, ജനുവരി 1 തിയതികളില്‍ യാത്രചെയ്യുന്നവര്‍ക്കാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. ഈ ദിവസങ്ങളില്‍ യാത്രചെയ്യുന്നവര്‍ ക്വൂആര്‍കോഡ് ടിക്കറ്റിൽ പേരും മൊബൈൽ നമ്പരും രേഖപ്പെടുത്തി എല്ലാ സ്റ്റേഷനുകളിലും സജ്ജമാക്കിയിരിക്കുന്ന ലക്കി ഡ്രോ ബോക്‌സില്‍ നിക്ഷേപിക്കണം. ഇതില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്.