കൊച്ചിക്കാരുടെ ക്രിസ്മസ് ആഘോഷത്തെ സംഗീത സാന്ദ്രമാക്കി കൊച്ചി മെട്രോ ഗാനവിരുന്നൊരുക്കുന്നു. ശനിയാഴ്ച മഹാരാജാസ് സ്റ്റേഷനില്‍ വൈകിട്ട് 5 മണിമുതല്‍ 7.30 വരെ സംഗം കലാഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഗീതവിരുന്നുണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെയാണ് സ്വരഗംഗ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഗീതപരിപാടി.

പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാവുന്ന ഇന്‍സ്റ്റഗ്രാം റീല്‍ മല്‍സരവുമുണ്ട്.
കെ.എം.ആര്‍. എല്ലിനെക്കുറിച്ചുള്ള റീലുകള്‍ നിര്‍മിച്ച് കൊച്ചി മെട്രോ എന്ന ഹാഷ് ടാഗോടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. മികച്ചവ കൊച്ചിമെട്രോയുടെ സോഷ്യല്‍ മീഡിയ വേദികളില്‍ റീ പോസ്റ്റ് ചെയ്യും. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വിവിധ സ്റ്റേഷനുകളിലായി ക്രിസ്മസ് കാര്‍ഡ് ഡിസൈനിംഗ് മല്‍സരം സംഘടിപ്പിച്ചു.