കൊച്ചി മെട്രോ ട്രയിനിലെ യാത്രയ്ക്ക് ശനിയാഴ്ച മുതൽ അഞ്ച് ടിക്കറ്റ് ഒരുമിച്ച് വാങ്ങിയാല്‍ നൂറുരൂപയുടെ കുല്‍ഫി വൗച്ചര്‍ സൗജന്യം. ഇടപ്പള്ളി സ്റ്റേഷന്റെ പ്രവേശന കവാടത്തിന് അടുത്തുള്ള ലുലുമാളിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുല്‍ഫി ഷോപ്പില്‍ നിന്ന് 100 രൂപയ്ക്ക് കുല്‍ഫി വാങ്ങുന്നതിനുള്ള സൗജന്യ വൗച്ചറാണ് ലഭിക്കുന്നത്. വൗച്ചര്‍ ലഭിച്ച് 12 മണിക്കൂര്‍വരെയാണ് കാലാവധി. വൗച്ചറും അഞ്ച് ടിക്കറ്റുകളും ഹാജരാക്കി 100 രൂപയ്ക്കുള്ള കുല്‍ഫി വാങ്ങാം.