ചൂഷണരഹിതമായ ഉപഭോക്തൃസംസ്‌കാരം വികസിപ്പിച്ചെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി. പുറംമോടിയില്‍ ആകൃഷ്ടരാകാതെ ഗുണമേ•യുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ച് ഓരോ പൗരന്മാരും അറിഞ്ഞിരിക്കേണ്ടത് അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചിത്രരചന-ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
ഡി. ഡി. ആര്‍. സി. പ്രസിഡന്റ് ഇ. എം. മുഹമ്മദ് ഇബ്രാഹിം, ദക്ഷിണമേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. അനില്‍രാജ്, ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. അജി, ജില്ലാ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി. ജയചന്ദ്രന്‍, സപ്ലൈകോ റീജിയണല്‍ മാനേജര്‍ വി. ജയപ്രകാശ്, ജില്ലാ സപ്ലൈ ഓഫീസര്‍ റ്റി . ഗാനാദേവി, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.