ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഞായറാഴ്ച മാര്‍ഗംകളി മൽസരം സംഘടിപ്പിക്കുന്നു. ആലുവ സ്റ്റേഷനില്‍ ഉച്ചയ്ക്ക് രണ്ട് മണിമുതലും വൈറ്റില സ്റ്റേഷനില്‍ നാലു മണിമുതലും ഇടപ്പള്ളി സ്റ്റേഷനില്‍ ആറ് മണിമുതലുമാണ് മാര്‍ഗം കളി മല്‍സരം.

ക്രിസ്മസ് ദിനമായ ശനിയാഴ്ച വിവിധ സ്റ്റേഷനുകളിൽ സംഗീത വിരുന്നൊരുക്കി
മഹാരാജാസ് സ്റ്റേഷനില്‍ വൈകിട്ട് 5 മണിമുതല്‍ 7.30 വരെ സംഗം കലാഗ്രൂപ്പും ഇടപ്പള്ളി സ്റ്റേഷനില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെ സ്വരഗംഗ മ്യൂസിക് ഗ്രൂപ്പും സംഗീതപരിപാടി അവതരിപ്പിച്ചു.