കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പഠ്ന ലിഖ്ന അഭിയാൻ പൊതു സാക്ഷരത പദ്ധതിയുടെ സർവേ ജില്ലയിൽ ആരംഭിച്ചു. മൂപൈനാട് ഗ്രാമ പഞ്ചായത്തിലെ അരപ്പറ്റ എസ്റ്റേറ്റ് പാടിയിൽ സുഭാഷ്, കമല എന്നിവരുടെ വിവരങ്ങൾ ശേഖരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സർവേയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. മൂപൈനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. കെ. റഫീഖ് അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ പദ്ധതി വിശദീകരിച്ചു.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അജിത ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ഉണ്ണികൃഷ്ണൻ, മെമ്പർമാരായ ഡയാന മച്ചാടോ, സാജിത. കെ. കെ, ഷൈബാൻ സലാം, പി. ടി. എ. പ്രസിഡന്റ്‌ ശിഹാബ്, അദ്ധ്യാപകരായ പ്രദീപ് മാസ്റ്റർ, പ്രസാദ് മാസ്റ്റർ, ആൻസി ടീച്ചർ, പ്രേരക്മാരായ ഗിരിജ. പി. വി, രുഗ്മിണി. പി, ബിനി. പി. എം എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. സാലിം സ്വാഗതവും പി. വി. ജാഫർ നന്ദിയും പറഞ്ഞു.