ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമി കമാന്‍ഡന്റായി വൈസ് അഡ്മിറല്‍ പുനീത് കെ ബാല്‍ ചുമതലയേറ്റു. ഞായറാഴ്ചയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. അതിവിശിഷ്ട സേവാമെഡല്‍, വിശിഷ്ട സേവാമെഡല്‍ എന്നിവ നേടിയിട്ടുണ്ട്. 1984 ജൂലൈ ഒന്നിനാണ് ഇന്ത്യന്‍ നാവിക സേനയില്‍ കമ്മീഷന്‍ഡ് ഓഫീസറായത്. എന്‍ഡിഎ ഖഡക്വാസ്ലയിലായിരുന്നു പഠനം. ഭാര്യ: അഞ്ജലി ബാല്‍. മക്കള്‍: ധ്രുവ്, റോബിന്‍
