ഫർണീച്ചറുകൾ വിതരണം ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ പഠന ആവശ്യത്തിനായി ഫർണീച്ചറുകൾ വിതരണം നടത്തുന്നതിനായി ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.

പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാലുവരെ. ഇതു സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി 6ന് ഉച്ചക്ക് 12ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0471-2304594.

താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലമ്പുഴ ഗവ. ആശ്രമം സ്‌കൂളിലെ ക്യാന്റീൻ ബിൽഡിംഗ് റൂഫിംഗ്, ഷീറ്റ് മാറ്റൽ, പെയിന്റിംഗ്, റോഡ് ടാറിംഗ് എന്നീ പ്രവർത്തികൾക്കായി മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.  മലമ്പുഴ ഗവ. ആശ്രമം സ്‌ക്കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് ലഭിക്കേണ്ടത്.  സിവിൽ വർക്കുകൾക്കായി പ്രത്യേകം പ്രൊപ്പോസൽ സമർപ്പിക്കണം.

സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം.  പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാല് വരെ.  ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി ആറിന് രാവിലെ 11.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും.  കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം.

സ്‌കൂൾ മേൽക്കൂര നിർമ്മാണത്തിനും ഇന്റർലോക്ക് പതിപ്പിക്കാനും താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പുനു കീഴിൽ വയനാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റൽ മുതൽ ക്യാന്റീൻ വരെ മേൽക്കൂര നിർമാണം, ഇന്റർലോക്ക് പതിപ്പിക്കൽ എന്നീ പദ്ധതി നിർവ്വഹിക്കുന്നതിനായി ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള പ്രൊപ്പോസൽ ലഭ്യമാക്കണം.

സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം.  പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാല് വരെ.  ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി അഞ്ചിന് രാവിലെ 10.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും.  കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക.

സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വയനാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നതിനായി മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവർത്തികൾ ചെയ്യുന്നതിനുള്ള  പ്രൊപ്പോസലാണ് ലഭ്യമാക്കേണ്ടത്.

സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്ട് പ്രൈസ് സോഫ്റ്റവെയറിൽ നിബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 വൈകിട്ട് നാല് വരെ. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി അഞ്ചിന് രാവിലെ 10.30 ന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതായണ്. ഫോൺ: 0471-2304594.

ഫർണിച്ചർ വാങ്ങുന്നതിന് താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ  വയനാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അടുക്കള സജ്ജീകരിക്കൽ, ഹോസ്റ്റൽ കെട്ടിടത്തിൽ വെന്റിലേഷൻ, ജനാല എന്നിവയ്ക്ക് കൊതുക് വല സ്ഥാപിക്കുക, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് കപ്‌ബോർഡ്, സൂപ്രണ്ട് റൂം, ഹെഡ്മാസ്റ്റർ റൂം, സ്റ്റാഫ് റൂം എന്നിവയ്ക്ക് ഫർഷിച്ചർ വിതരണം നടത്താൻ  ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.

കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവർത്തി ചെയ്യുന്നതിനുള്ള പ്രൊപ്പോസൽ ലഭ്യമാക്കണം. സിവിൽ വർക്കുകൾക്കായുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പ്രൈസ് സോഫ്റ്റ്‌വെയറിൽ നിർബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാല് വരെ. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി ആറിന് രാവിലെ 10.30ന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ:  0471-2304594.