കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരിയിലെ ബീഡിത്തൊഴിലാളി വെല്‍ഫെയര്‍ ഫണ്ട് ഡിസ്‌പെന്‍സറിയില്‍ ആറു മാസത്തേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് ജനുവരി മൂന്നിന് രാവിലെ 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം.ബി.ബി.എസാണ് യോഗ്യത. പ്രതിമാസ വേതനം 60000 രൂപ. താല്‍പര്യമുള്ളവര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മറ്റ് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസ്, രണ്ടാം നില, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പാളയം തിരുവനന്തപുരം 695033 വിലാസത്തില്‍ എത്തണം.