ജില്ലയില്‍ കേരള ഷോപ്‌സ് ആന്‍ഡ് കോമേഴ്ഷ്യല്‍ എസ്റ്റേബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ പഠിക്കുന്ന മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം, അംഗത്വ രജിസ്‌ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, മാര്‍ക് ലിസ്റ്റുകള്‍, ഗ്രേഡ് ഷീറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ജനുവരി 31 നകം ജില്ലാ ക്ഷേമനിധി ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2545121.