കെ.ഇ. മാമ്മന്‍ ഓര്‍മ്മ വൃക്ഷം നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്‌സിന്റെ (രണ്ട്) മുറ്റത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തേന്‍വരിക്ക പ്ലാവ് നട്ടുകൊണ്ട് നിര്‍വഹിച്ചു.
കര്‍ദ്ദിനാള്‍ മോറോന്‍ മോര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, പാളയം ഇമാം പി.വി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഡോ. ഡി. ബാബുപോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഫലവൃക്ഷ തൈകളാണ് നട്ടുവളര്‍ത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.